അന്‍വറും എഡിജിപിയും പരാതിക്കാര്‍; അന്വേഷണം അജിത് കുമാറിനെതിരെയെന്ന് ഉത്തരവിലില്ല


ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പി.വി.അന്‍വറിന്‍റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് ഉത്തരവിറങ്ങിയത്. എന്നാല്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ അന്വേഷണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. ചില പോലീസുകാര്‍ക്കെതിരായ ആക്ഷേപങ്ങളും എം.ആര്‍.അജിത് കുമാര്‍ നല്‍കിയ പരാതിയും പരിശോധിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളും ഇത് സംബന്ധിച്ച് എം.ആര്‍.അജിത് കുമാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയുമാണ് പ്രത്യേക സംഘം അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഐജി സ്പര്‍ജന്‍ കുമാര്‍, തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ്. മറ്റ് രണ്ട് എസ്പിമാര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. ഇതില്‍ സംസ്ഥാന പോലീസ് മേധാവി ഒഴികെയുള്ള അംഗങ്ങള്‍ അജിത് കുമാറിന്‍റെ കീഴുദ്യോഗസ്ഥരാണ്.

article-image

dfsgsdff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed