ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പരാതിയില്‍ ഇടവേള ബാബുവിനും സുധീഷിനുമെതിരേ കേസ്


കോഴിക്കോട്: താരങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പരാതിയില്‍ ഇടവേള ബാബുവിനും സുധീഷിനുമെതിരേ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സിനിമാ മേഖലയിലെ നാല് പേർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇവരിൽ മറ്റ് രണ്ട് പേർ ജീവിച്ചിരിപ്പില്ല.

അമ്മ സംഘനയില്‍ അംഗത്വം നല്‍കണമെങ്കില്‍ അഡ്ജസ്റ്റ്‌മെന്‍റിന് തയാറാകാൻ ആവശ്യപ്പെട്ടെന്നും മോശമായി സംസാരിച്ചെന്നുമാണ് ഇടവേള ബാബുവിനെതിരായ പരാതി. സുധീഷ് ചില യാത്രകള്‍ക്ക് ക്ഷണിച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇവർ പരാതി ഉന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴിയെടുത്ത ശേഷമാണ് പരാതിയിൽ കേസെടുത്തത്.

article-image

dsfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed