ആലുവയിൽ കാണാതായ 3 പെൺകുട്ടികളെ തൃശ്ശൂരിൽ നിന്ന് കണ്ടെത്തി


ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികൾ ഇറങ്ങിപ്പോയത്. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ആലുവയിലെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. പതിനഞ്ചും പതിനാറും പതിനെട്ടും പ്രായമുള്ള പെൺകുട്ടികളെയാണ് കണ്ടെത്തിയത്. തൃശ്ശൂർ പുതുക്കാട് വെച്ച് കെഎസ്ആ‌ർടിസി ബസ്സിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ കൊണ്ടുവരാൻ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് വനിതാ പൊലീസുകാരുൾപ്പെട്ട സംഘം തിരിച്ചിട്ടുണ്ട്. തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന സംരക്ഷണകേന്ദ്രത്തിൽ നിന്നാണ് ഇന്നലെ അർധരാത്രി പെൺകുട്ടികൾ ഇറങ്ങിപ്പോയത്.

article-image

dfhgtgfgj

You might also like

  • Straight Forward

Most Viewed