നീറ്റ്; വ്യാപക ക്രമക്കേട് വ്യക്തമായാല്‍ മാത്രം പുനഃപരീക്ഷയെന്ന് സുപ്രീംകോടതി


വലിയ തോതില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായാല്‍ മാത്രമേ നീറ്റില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂവെന്ന് സുപ്രീംകോടതി. നീറ്റ്-യുജി പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള 40 ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ചോര്‍ച്ച മുഴുവന്‍ പരീക്ഷയെയും റദ്ദാക്കുന്ന തരത്തില്‍ ബാധിച്ചെന്ന് വ്യക്തമാവണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നരേന്ദ്ര ഹൂഡയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. 23 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുകയെന്നതിനാല്‍ പുനഃപരീക്ഷക്ക് ഉത്തരവിടാന്‍ കഴിയില്ല. മുഴുവന്‍ പരീക്ഷയെയും ബാധിച്ചെന്ന് തെളിഞ്ഞാല്‍ മാത്രേ പുനഃപരീക്ഷ നടത്താനാകൂ', വാദത്തിനിടെ ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.

രാജ്യത്താകമാനമുള്ള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളെക്കുറിച്ചും നരേന്ദ്ര ഹൂഡയോട് ചന്ദ്രചൂഢ് ആരാഞ്ഞു. 1,08,000 വിദ്യാര്‍ത്ഥികളാണ് ഉള്ളതെന്നും പുനഃപരീക്ഷ നടത്തുകയാണെങ്കില്‍ നേരത്തെ പരീക്ഷയെഴുതിയ 23 ലക്ഷം പേരുണ്ടാകില്ല, മറിച്ച് 1.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മറുപടിയായി അറിയിച്ചു. നീറ്റ് യുജി പരീക്ഷ റദ്ദാക്കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരും ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയും സുപ്രിംകോടതിയെ അറിയിച്ചത്.

article-image

CXXSADSFASAS

You might also like

  • Straight Forward

Most Viewed