ഉമ്മൻ ചാണ്ടിയുടെ പേരിൽ 50-ഓളം വീടുകൾ പൂർത്തിയാക്കി നൽകും’; ചാണ്ടി ഉമ്മൻ


ഉമ്മൻ ചാണ്ടിയുടെ പേരിൽ അമ്പതോളം വീടുകൾ പൂർത്തിയാക്കി നൽകണം എന്നാണ് തൻ്റെ ആഗ്രഹമെന്ന് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. ഇടുക്കി കഞ്ഞികുഴിയിലെ ഉമ്മൻചാണ്ടി കോളനിയിൽ ഇന്നല്ലെങ്കിൽ നാളെ പിതാവിൻ്റെ പേരിൽ സ്കൂൾ നിർമ്മിക്കും എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എങ്കിലും നിയമസഭയിൽ ഉൾപ്പെടെ എതിർ പാർട്ടിക്കാർ ഉൾപ്പടെ തന്നോട് ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന നിലയിൽ പ്രത്യേക സൗഹൃദം പുലർത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

അതിനിടെ ഉമ്മൻചാണ്ടി കൈപിടിച്ച് കയറ്റിയ നേതാക്കളെ താൻ പിന്നെ കണ്ടിട്ടില്ലെന്ന് പത്നി മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. ചെറുപ്പക്കാരിൽ പി.സി വിഷ്ണുനാഥ് ഒഴികെയുള്ള നേതാക്കളെ കണ്ടിട്ടില്ല. അവർ കല്ലറയിൽ പോയിട്ടുണ്ടാകും എന്നും, പ്രായമായ നേതാക്കൾ വന്നിട്ടുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ഇല്ലാത്തതിൻ്റെ വല്ലാത്ത ശൂന്യത ഇപ്പോഴും അനുഭവിക്കുന്നെന്നും മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്.

article-image

asdfdasfdas

You might also like

  • Straight Forward

Most Viewed