ആലപ്പുഴ സ്വദേശിനിക്ക് സിസ്റ്റേഴ്സ് നെറ്റ്വർക്കിന്റെ ചികിത്സ സഹായം
ബഹ്റൈനിൽ കഴിഞ്ഞ വർഷം മുതൽ പ്രവർത്തനമാരംഭിച്ച വനിതകളുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ സിസ്റ്റേഴ്സ് നെറ്റ് വർക്ക് ആലപ്പുഴ സ്വദേശിനിയായ ആശയുടെ ചികിത്സ ആവശ്യങ്ങൾക്കായി സാമ്പത്തിക ധനസഹായം കൈമാറി.
കൂട്ടായ്മയുടെ പ്രസിഡണ്ട് ഹലീമ ബീവി, വൈസ് പ്രസിഡണ്ട് ഷക്കീല മുഹമ്മദലി സെക്രട്ടറി മായ അച്ചു, ജോയിന്റ് സെക്രട്ടറി ഷംല എന്നിവരുടെ സാന്നിധ്യത്തിൽ ഫ്രാൻസിസ് കൈതാരത്താണ് തുക കൈമാറിയത്. ആശയുടെ നിർധന കുടുംബത്തിന് വേണ്ടി കൂട്ടായ്മയിലെ അംഗങ്ങളായ . ഉസൈബ, അനിത എന്നിവർ ധനസഹായം ഏറ്റുവാങ്ങി.
േ്ിേ്ി

