കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു


പ‌ടിഞ്ഞാറൻ കെനിയയിൽ അണക്കെട്ട് തകർന്ന് 45 പേർ മരിച്ചു. മായി മഹിയുവിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. വെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകുകയും റോഡുകൾ ഒലിച്ചുപോകുകയും ചെയ്തു. നിരവധി വാഹനങ്ങളും ഒലിച്ചുപോയി. തകർന്ന വീടുകളിൽനിന്ന് 45 മൃതദേഹങ്ങൾ കണ്ടെടുത്തതായി നക്കുരു കൗണ്ടി പോലീസ് കമാൻഡർ സാമുവൽ ദാനി പറഞ്ഞു. 

മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. ഇവർ, വെള്ളപ്പാച്ചിലിൽനിന്ന് ഓടി രക്ഷപ്പെടാൻ കഴിയാതെ മരണത്തിനു കീഴടങ്ങിയതാവാമെന്ന് പോലീസ് മേധാവി പറഞ്ഞു. 102 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെനിയയിൽ മാർച്ച് പകുതിമുതൽ മഴ തുടരുകയാണ്. ഇതുവരെ മഴക്കെ‌ടുതിയിൽ നൂറിലധികം പേർ മരിച്ചു.

article-image

dsgd

You might also like

Most Viewed