സ്കോട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് രാജിവച്ചു


സ്കോട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് രാജിവച്ചു. അവിശ്വാസ പ്രമേയത്തെ നേരിടാൻ നിൽക്കാതെ‌യാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവായ ഹംസ യൂസഫിന്‍റെ രാജി. ഗ്രീൻ പാർട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെയാണ് ഭരണപ്രതിസന്ധിയുണ്ടായത്. സാമ്പത്തിക അഴിമതിയും ട്രാൻസ്‌ജെൻഡർ അവകാശങ്ങളെച്ചൊല്ലിയുള്ള ഭിന്നതകളും മൂലമാണ് ഗ്രീൻ പാർട്ടിയുമായുള്ള സഖ്യം ഹംസ യൂസഫിന്‍റെ പാർട്ടി അവസാനിപ്പിച്ചത്. ആൽബ പാർട്ടിയുമായുള്ള കരാറും ഹംസ യൂസഫ് നിരാകരിച്ചിരുന്നു. ഭരണ മുന്നണിയിൽ ഉള്ള മറ്റ്‌ ചെറു പാർട്ടികളുടെ പിന്തുണ നേടാൻ ഹംസ യൂസഫിന് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് അവിശ്വസ വോട്ടിനെ നേരിടാതെ ഫസ്റ്റ് മിനിസ്റ്റർ പദവിയിൽനിന്നു ഹംസ യൂസഫ് രാജിവച്ചത്. 

അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ഹംസ യൂസഫിന് ഒരു പ്രതിപക്ഷ അംഗത്തിന്‍റെയെങ്കിലും വോട്ട് ആവശ്യമായിരുന്നു. സ്കോട്‌ലൻഡിലേക്കു കുടിയേറിയ പാക്കിസ്ഥാൻ വംശജനാണ് ഹംസ യൂസഫിന്‍റെ പിതാവ്. അമ്മ കെനിയക്കാരിയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് സ്കോട്‌ലൻഡിന്‍റെ ആദ്യ മുസ്‌ലിം ഫസ്റ്റ് മിനിസ്റ്ററായി യൂസഫ് ചുമതലയേറ്റത്.

article-image

sdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed