ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു


പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലൽ 223 ഗ്രാമീണരെ സൈന്യം കൂട്ടക്കൊല ചെയ്തു. നോൻഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് കൂട്ടക്കൊല അരങ്ങേറിയതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. തീവ്രവാദികളുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ചാണ് സൈന്യം 56 കുട്ടികള‌ടക്കം 223 പേരെ കൊന്നൊടുക്കിയത്. 

ഇറാക്കിൽ 11 ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. നസിറിയ നഗരത്തിലെ സെൻട്രൽ ജയിലിൽ ചൊവ്വാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇറാക്കി നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വധശിക്ഷ നടപ്പാക്കുന്നതിനു മേൽനോട്ടം വഹിച്ചു. 2017ൽ ഇറാക്കിൽ ഐഎസ് പരാജയപ്പെട്ടതിനെത്തുടർന്ന് നൂറുകണക്കിന് ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്.

article-image

asdfsdf

You might also like

Most Viewed