അമേരിക്കയിൽ 2022ൽ 65,960 ഇന്ത്യക്കാർ അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ട്‌


അമേരിക്കയിൽ 2022ൽ 65,960 ഇന്ത്യക്കാർ അമേരിക്കൻ പൗരത്വം സ്വീകരിച്ചതായി റിപ്പോർട്ട്‌. ഇതോടെ അമേരിക്കൻ പൗരത്വം സ്വീകരിച്ചവരിൽ മെക്‌സിക്കോയ്ക്ക്‌ പിറകിൽ രണ്ടാം സ്ഥാനത്തായി. യുഎസ് സെൻസസ് ബ്യൂറോയിൽനിന്നുള്ള അമേരിക്കൻ കമ്യൂണിറ്റി സർവേ ഡാറ്റ അനുസരിച്ച് 2022ൽ 4.6 കോടി വിദേശികളാണ്‌ അമേരിക്കയിൽ താമസിച്ചിരുന്നത്. 

ഫിലിപ്പീൻസ്‌ (53,413), ക്യൂബ (46,913), ഡോമിനിക്കൻ റിപ്പബ്ലിക്‌ (34,525), വിയറ്റ്‌നാം (33,246), ചൈന (27,038) എന്നിങ്ങനെയാണ്‌ പൗരത്വം സ്വീകരിച്ച മറ്റു രാജ്യങ്ങൾ.

article-image

dgdg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed