ഇന്ത്യന്‍ ഗവേഷക വിദ്യാർ‍ത്ഥിനി സൈക്കിൾ‍ യാത്രക്കിടെ ലണ്ടനിൽ‍ ട്രക്കിടിച്ച് മരിച്ചു


ഇന്ത്യന്‍ വിദ്യാർ‍ത്ഥിനി സൈക്കിൾ‍ യാത്രക്കിടെ ലണ്ടനിൽ‍ ട്രക്കിടിച്ച് മരിച്ചു. ലണ്ടന്‍ സ്‌കൂൾ‍ ഓഫ് ഇക്കണോമിക്‌സിൽ‍ നിന്ന് ബിഹേവിയർ‍ സന്‍സിൽ‍ പിഎച്ച്ഡി ചെയ്യുകയായിരുന്ന ചീസ്ത കൊച്ചാർ‍ (33)ആണ് മരിച്ചത്. സെല്ലുലാർ‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടർ‍ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനന്റ് ജനറൽ‍ ഡോ. എസ് പി കൊച്ചാറിന്റെ മകളാണ് ചീസ്ത. ചീസ്ത കോളേജിൽ നിന്ന് തിരികെ സൈക്കിളിൽ പോവുകയായിരുന്നു. യാത്രക്കിടയിൽ ഒരു ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. മാർച്ച് 19ന് രാത്രി 8.30നാണ് അപകടമുണ്ടായത്. വിവരം അറിഞ്ഞ് പൊലീസും പാരാമെഡിക്കൽ ജീവനക്കാരും സംഭവസ്ഥലത്തെത്തി. ചീസ്തയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടായിരുന്നു. അപകടത്തെത്തുടർന്ന്, പൊലീസിനെയും പാരാമെഡിക്കൽ ജീവനക്കാരെയും ഫാറിംഗ്ഡണിനും ക്ലെർകെൻവെല്ലിനുമിടയിൽ സ്ഥലത്തേക്ക് വിളിക്കുകയും ചീസ്ത കൊച്ചാറിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും ചെയ്തതായി റിപ്പോ‍ർട്ടിൽ പറയുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ചീസ്ത മരിച്ചതായി ലണ്ടൻ ഈവനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. അപകടം ഉണ്ടായതിന് പിന്നാലെ ട്രക്ക് ഡ്രൈവ‍ർ വാഹനം നിർത്തുകയും ചെയ്തു. 

തുടർന്ന് അന്വേഷണങ്ങളിൽ പൊലീസിനെ സഹായിക്കുകയും ചെയ്തു. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അപകടം കണ്ട ദൃക്സാക്ഷികൾ മുന്നോട്ടുവരണമെന്നും എന്താണ് സംഭവിച്ചത് എന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

article-image

ഹബഗഹബ

You might also like

Most Viewed