തൃശ്ശൂരിൽ വണ്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു; മൃതദേഹം ഒളിപ്പിക്കാന്‍ പാടത്ത് തള്ളി


തൃശ്ശൂരിൽ വണ്ടിയിടിച്ച് മരിച്ച മധ്യവയസ്കന്റെ മൃതദേഹം പാടത്ത് തള്ളിയ നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി രവി (55) ആണ് മരിച്ചത്. തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ സ്വർണ വ്യാപാരി വിശാലിനെ(40) ആണ് അറസ്റ്റ് ചെയ്തത്. വാഹനാപകടത്തിൽ മരിച്ച ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

വിശാലിൻ്റെ വീടിന് മുമ്പിൽ മദ്യലഹരിയിൽ കിടക്കുകയായിരുന്നു രവി. കാർ വീട്ടിലേയ്ക്ക് എടുത്തപ്പോൾ ദേഹത്ത് കയറി. മൃതദേഹം ഒളിപ്പിക്കാൻ വേണ്ടിയാണ് പാടത്ത് തള്ളിയതെന്നും പൊലീസ് പറഞ്ഞു. നിലവിൽ വാഹനാപകടത്തിൽ മരിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് വിശാലിനെതിരെ കേസ് എടുത്തിരിക്കുന്നത്.

article-image

cvbvcbvbvbcvbcvbcv

You might also like

  • Straight Forward

Most Viewed