അമേരിക്കയിൽ ഇന്ത്യന്‍ വിദ്യാർത്ഥി മരിച്ചനിയിൽ

അമേരിക്കയിലെ ഒഹായോ സ്‌റ്റേറ്റിൽ ഇന്ത്യന്‍ വിദ്യാർത്ഥി മരിച്ചനിയിൽ. ലിൻഡർ സ്‌കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയായ ശ്രേയസ് റെഡ്ഡി ബെനിഗർ (19) ആണ് ദുരൂഹ സാഹചര്യത്തിൽ വ്യാഴാഴ്ച മരണമടഞ്ഞത്. ഈ വർഷം മരണപ്പെടുന്ന നാലാമത്തെ ഇന്ത്യന്‍ വിദ്യാർത്ഥിയും ഒരാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ കേസുമാണിത്. ഹൈദരാബാദിലാണ് ശ്രേയസിന്റെ മാതാപിതാക്കൾ. അമേരിക്കന്‍ പാസ്‌പോർട്ടുള്ളയാളാണ് ശ്രേയസ്. മരണത്തിനു പിന്നിൽ ദൂരുഹതയോ വംശീയ കുറ്റകൃത്യമോ ഉള്ളതായി സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ ശ്രേയസ്സിന്റെ മരണത്തിൽ ആശങ്കപ്രകടിപ്പിച്ച ന്യുയോർക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണകാരണം കണ്ടെത്താന്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നീൽ ആചാര്യ, ഹരിയാനയിലെ പഞ്ചകുള സ്വദേശി വിവേക് സെയ്‌നി, അകുൽ ധവാന്‍ എന്നീ വിദ്യാർത്ഥികളാണ് അടുത്തകാലത്ത് യു.എസിൽ കൊല്ലപ്പെട്ടത്. നീൽ ആചാര്യയെ Purdue University കാമ്പസിൽ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോർജിയയിലെ ലിത്തോണിയയിൽ വിവേക് സെയ്‌നിയെ ഒരു നാടോടി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
അതുൽ ധവാനെ ഇല്ലിനോയിയിലെ ർബാന− ചാമ്പയ്ന്‍ യൂണിവേഴ്‌സിറ്റിക്കു പുറത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ധവാന്‍ തണുത്ത് മരവിച്ച് മരിച്ചുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്ന് ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം പേർ സ്റ്റുഡന്റ് വീസയിലെത്തി. പല കേസുകളിലും മാനസിക സമ്മർദ്ദവും ഏകാന്തതയും കുട്ടികൾ നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ പറയുന്നു.
േ്ിേ്ി