ഫ്‌ളോറിഡയിൽ ചെറുവിമാനം തകർന്നുവീണ് നിരവധി മരണം

അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഒരു മൊബൈൽ ഹോം പാർക്കിൽ ചെറുവിമാനം തകർന്നുവീണ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരുടെ എണ്ണം കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ നിരവധി മൊബൈൽ വീടുകൾക്ക് തീപിടിച്ചു. ബീച്ച്ക്രാഫ്ട് ബൊനാന്‍സ് വി35 ഒറ്റ എഞ്ചിന്‍ വിമാനമാണ് ക്ലിയർവാട്ടർ മാളിനു സമീപമുള്ള മൊബൈൽ ഹോം പാർക്കിനു മുകളിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്നവരും കെട്ടിടത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിൽപെട്ടതെന്ന് ക്ലിയർവാട്ടർ ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം അറിയിച്ചു.
ഒരു വീടിനു മുകളിലേക്കാണ് വിമാനം പതിച്ചത്. പെട്ടെന്ന തന്നെ തീ ആളിപ്പടരുകയായിരുന്നു. സമീപത്തുള്ള മൂന്ന് വീടുകളിൽ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇവിടെ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. വിമാനത്തിന്റെ എഞ്ചിന്‍ തകരാറാണ് അപകട കാരണമെന്ന സൂചനയുണ്ട്. പൈലറ്റ് അടക്കമുള്ളവർ മരിച്ചിരിക്കാം. അപകടത്തെ കുറിച്ച് ഫെഡറൽ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണൽ ട്രാന്‍സ്‌പോർട്ടേഷന്‍ സേഫ്ടി ബോർഡും അന്വേഷണം പ്രഖ്യാപിച്ചു.
െ്ിന