സമാധാന നൊബേൽ ജേതാവ് ഡോ. മുഹമ്മദ് യൂനുസിന് ആറു മാസം തടവുശിക്ഷ

ബംഗ്ലാദേശിൽ സമാധാന നൊബേൽ ജേതാവായ സാന്പത്തിക വിദഗ്ധൻ ഡോ. മുഹമ്മദ് യൂനുസിന് ആറു മാസം തടവുശിക്ഷ. തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന കേസിൽ ലേബർ കോടതിയാണു ശിക്ഷ വിധിച്ചത്. യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ടെലികോം കന്പനിയിൽ തൊഴിലാളി ക്ഷേമനിധി ഉണ്ടാക്കിയില്ലെന്ന ആരോപണം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
കന്പനിയുടെ മൂന്ന് എക്സിക്യൂട്ടീവുകളും ശിക്ഷിക്കപ്പെട്ടു. വിധിക്കു പിന്നാലെ നല്കിയ ഹർജി അംഗീകരിച്ച കോടതി നാലു പേർക്കും ഒരുമാസത്തെ ജാമ്യം അനുവദിച്ചതിനാൽ ശിക്ഷ ഉടൻ അനുഭവിക്കേണ്ട. ദാരിദ്ര്യനിർമാർജന നടപടികളിലൂടെ 2006ൽ നൊബേൽ നേടിയ ഡോ. യൂനുസിനെതിരേ ബംഗ്ലാദേശിലെ ഷേക്ക് ഹസീന സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്.
aqerwer