പ്രസിദ്ധ കൊറിയൻ നടൻ ലീ സൺ ക്യുൻ മരിച്ച നിലയിൽ


ഓസ്കർ നേടിയ ‘പാരാസൈറ്റ്’ എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ കൊറിയൻ നടൻ ലീ സൺ ക്യുൻ (48) മരിച്ച നിലയിൽ. ബുധനാഴ്ച സീയൂളിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കിയതാണോ എന്നതിൽ തീർച്ചയില്ല. കുറിപ്പെഴുതി വച്ചിട്ടാണു വീട്ടിൽനിന്നു പോന്നതെന്നു പോലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചെന്ന കേസിൽ ഒക്‌ടോബർ മുതൽ ഇദ്ദേഹം അന്വേഷണം നേരിടുന്നുണ്ട്. 

മികച്ച ചിത്രത്തിനുള്ള ഓസ്കർ അവാർഡ് നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതര സിനിമയാണ് പാരാസൈറ്റ്. ആക്ഷേപഹാസ്യമായ ചിത്രം 2020ൽ മികച്ച സംവിധാനമടക്കം നാൽ ഓസ്കറുകൾ നേടിയിരുന്നു. രണ്ടു പതിറ്റാണ്ട് ദക്ഷിണകൊറിയൻ ടിവി, സിനിമാ രംഗത്ത് പ്രവർത്തിച്ച ലീ ഇതോടെ അന്താരാഷ്‌ട്ര പ്രശസ്തനായി.  

article-image

zxczxc

You might also like

  • Straight Forward

Most Viewed