സൈബർ ആക്രമണത്തിൽ ഇറാനിലെ 70 ശതമാനം പെട്രോൾ−ഗ്യാസ് സ്റ്റേഷനുകളും നിശ്ചലമായി

ഇസ്രേലി ബന്ധമുള്ള ഹാക്കർമാർ നടത്തിയ സൈബർ ആക്രമണത്തിൽ ഇറാനിലെ 70 ശതമാനം പെട്രോൾ−ഗ്യാസ് സ്റ്റേഷനുകളും നിശ്ചലമായി. സോഫ്റ്റ്‌വേർ പ്രശ്നത്തെത്തുടർന്ന് ഇന്ധന സ്റ്റേഷനുകളുടെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. ഗൊഞ്ചെഷ്കെ ദാരാൻഡെ അഥവാ പ്രിഡേറ്ററി സ്പാരോ എന്നറിയപ്പെടുന്ന ഹാക്കിംഗ് ഗ്രൂപ്പാണ് തിങ്കളാഴ്ച സൈബർ ആക്രമണം നടത്തിയത്. രാജ്യത്തെ 70 ശതമാനം ഗ്യാസ് സ്റ്റേഷനുകളും പ്രവർത്തനരഹിതമായതായി ഇറേനിയൻ എണ്ണ വകുപ്പ് മന്ത്രി ജാവാദ് ഒവ്ജി അറിയിച്ചു.
ഇസ്‌ലാമിക് റിപ്പബ്ലിക്കും അതുമായി ബന്ധമുള്ളവരും മേഖലയിൽ നടത്തുന്ന അടിച്ചമർത്തലിനുള്ള പ്രതികാരമാണിതെന്ന് പേർഷ്യൻ, ഇംഗ്ലീഷ് ഭാഷകളിൽ നൽകിയ പ്രസ്താവനകളിൽ ഹാക്കർമാർ അറിയിച്ചു. അടിയന്തര സേവനങ്ങളെ ബാധിക്കാത്തവിധം നിയന്ത്രിത രീതിയിലാണ് സൈബർ ആക്രമണം നടത്തിയതെന്നും ടെലഗ്രാം പോസ്റ്റിലുണ്ട്.
sdfsdf