ഐസ്‌ലൻഡിൽ വൻ അഗ്നിപർവത സ്ഫോടനം


ഐസ്‌ലൻഡിൽ വൻ അഗ്നിപർവത സ്ഫോടനം. തെക്കുപടിഞ്ഞാറുള്ള റെയ്ക്ക്‌യാൻസ് മേഖലയിലെ മത്സ്യബന്ധന പട്ടണമായ ഗ്രിൻഡാവിക്കിനു നാലു കിലോമീറ്റർ അകലെയുള്ള അഗ്നിപർവതമാണു പൊട്ടിത്തെറിച്ചത്. പട്ടണത്തിലെ നാലായിരത്തോളം നിവാസികളെ ഈ മാസം ആദ്യം ഒഴിപ്പിച്ചുമാറ്റിയിരുന്നു. ഗ്രിൻഡാവിക്കിൽനിന്ന് 42 കിലോമീറ്റർ അകലെ ഐസ്‌ലാൻഡ് തലസ്ഥാനമായ റെയ്ക്ക്‌യാവിക്കിലുള്ളവർക്കു വരെ സ്ഫോടനം നേരിട്ടു കാണാനായി. ആകാശം മുഴുവൻ ചുവപ്പുനിറത്തിലായതായി ദൃക്സാക്ഷികൾ പറഞ്ഞു. 

അഗ്നിപർവതത്തിന്‍റെ മുഖത്തിനു മൂന്നര കിലോമീറ്റർ വ്യാസമുണ്ടെന്നും സെക്കൻഡിൽ നൂറിനും ഇരുനൂറിനും ഇടയിൽ ഘനമീറ്റർ ലാവ പുറത്തുവരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മുൻകാല സ്ഫോടനങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന തോതാണിത്. അതേസമയം, 2010ൽ അഗ്നിപർവത സ്ഫോടനം മൂലമുള്ള പുകയാൽ യൂറോപ്പ് മുഴുവൻ വ്യോമഗതാഗതം സ്തംഭിച്ച അവസ്ഥ ഇക്കുറിയുണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു.

article-image

asdsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed