ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെയുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്
തെക്കൻ ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെയുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഞായറാഴ്ച മരാവി സിറ്റിയിലെ മിൻഡനാവോ യൂണിവേഴ്സിറ്റി ജിംനേഷ്യത്തിൽ കത്തോലിക്കർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെടുകയും നാല്പതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. മരാവി സിറ്റിയിൽ ക്രൈസ്തവരുടെ വൻ കൂട്ടായ്മയെ ലക്ഷ്യമിട്ടു സ്ഫോടനം നടത്തിയത് കാലിഫേറ്റിന്‍റെ പടയാളികളാണെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
ഇതിനിടെ, സംഭവത്തിൽ വിദേശപങ്ക് സംശയിക്കുന്നതായി ഫിലിപ്പീനി പ്രതിരോധ സെക്രട്ടറി ഗിർബെർട്ടോ ടിയോഡോറോ പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടു പേരെ ലക്ഷ്യമിട്ട് അന്വേഷണം പുരോഗമിക്കുന്നതായി പോലീസും അറിയിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സംഘടനകൾക്കു സ്വാധീനമുള്ള സ്ഥലമാണ് മരാവി സിറ്റി. ദൗള ഇസ്‌ലാമിയ മാവുട്ടെ എന്ന ഇസ്‌ലാമിക റിബൽ ഗ്രൂപ്പ് ആയിരിക്കാം സ്ഫോടനത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് നേരത്തേ പറഞ്ഞിരുന്നു. വെള്ളിയാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഗ്രൂപ്പിലെ 11 അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.
sadfafs