ഇസ്രയേലിന്റെ കടന്നാക്രമണങ്ങൾ മറക്കാനോ പൊറുക്കാനോ തയ്യാറല്ലെന്ന് പലസ്തീൻകാർ

ഇസ്രയേലിന്റെ കടന്നാക്രമണങ്ങൾ മറക്കാനോ പൊറുക്കാനോ തയ്യാറല്ലെന്ന് 98 ശതമാനം പലസ്തീൻകാർ. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും റാമള്ള ആസ്ഥാനമായ അറബ് വേൾഡ് ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് നടത്തിയ സർവേയിലാണ് വെളിപ്പെടുത്തൽ. ഇസ്രയേലുമായി സഹജീവിതം സാധ്യമല്ലെന്ന് സർവേയിൽ പങ്കെടുത്ത 90 ശതമാനം പലസ്തീൻകാരും വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിലെ ഹുവാരയിൽ ഇസ്രയേൽ സൈന്യം 255 വ്യാപാരസ്ഥാപനം അടപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിനുശേഷമുള്ള കണക്കാണിത്. 45 സ്ഥാപനത്തിനു മാത്രമാണ് തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
േ്ുേു