ഗസ്സയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഗസ്സയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ അഭ്യർഥനയിൽ രൂക്ഷപ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതിനുത്തരവാദി ഹമാസാണ് ഇസ്രായേൽ അല്ലെന്നും നെതന്യാഹു പ്രതികരിച്ചു. 1,200 ഇസ്രായേലികൾ കൊല്ലപ്പെട്ട ഒക്ടോബർ 7 ആക്രമണത്തെ പരാമർശിച്ച് നെതന്യാഹു എക്‌സിൽ പോസ്റ്റ് ചെയ്തു. “ഇസ്രായേൽ അല്ല, ഹമാസാണ് സിവിലിയന്‍മാരെ ബോധപൂർവം ലക്ഷ്യമിടുന്നത്. ഹോളോകോസ്റ്റിനുശേഷം ജൂതന്മാർക്കെതിരെ നടത്തിയ ഏറ്റവും മോശമായ ഭീകരതയിൽ സാധാരണക്കാരെ ശിരച്ഛേദം ചെയ്യുകയും കത്തിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തത്. സാധാരണക്കാരെ രക്ഷിക്കാൻ ഇസ്രായേൽ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ ഹമാസ് അത് തടയാന്‍ ശ്രമിക്കുന്നു. ഗസ്സയിലെ മാനുഷിക ഇടനാഴികളും സുരക്ഷിത മേഖലകളും ഇസ്രായേൽ സാധാരണക്കാർക്ക് നൽകുന്നു. ഇരട്ട യുദ്ധക്കുറ്റം ചെയ്തതിന് ഉത്തരവാദി ഹമാസാണ്. സാധാരണക്കാരുടെ പിന്നിലൊളിച്ച് അവർ ഇസ്രായേലികളെ ആക്രമിക്കുന്നു. ഹമാസിനെ പരാജയപ്പെടുത്താൻ നാഗരികതയുടെ ശക്തികൾ ഇസ്രായേലിനെ പിന്തുണയ്ക്കണം.’’ നെതന്യാഹു കുറിച്ചു.
“പരമാവധി സംയമനം പാലിക്കണമെന്ന് ഞാൻ ഇസ്രായേൽ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ടെലിവിഷനിലൂടെയും സോഷ്യൽമീഡിയയിലൂടെയും ലോകം ഇതെല്ലാം കാണുന്നുണ്ട്. ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെയും സാക്ഷ്യങ്ങൾ ഞങ്ങൾ കേൾക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ശിശുക്കളുടെയും കൊലപാതകത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ഇത് അവസാനിപ്പിക്കണം.ഠ ബ്രിട്ടീഷ് കൊളംബിയയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ നടത്തി ഒരു വാർത്താ സമ്മേളനത്തിൽ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നാണ് ട്രൂഡോ ആവശ്യപ്പെട്ടത്.
dvfdsf