ഹമാസിന്റെ പാർലമെന്‍റ് മന്ദിരവും പോലീസ് ഹെഡ്ക്വാർട്ടേഴ്സും പിടിച്ചെടുത്തതായി ഇസ്രേലി സേന


ഹമാസിന്റെ  പാർലമെന്‍റ് മന്ദിരവും പോലീസ് ഹെഡ്ക്വാർട്ടേഴ്സും പിടിച്ചെടുത്തതായി ഇസ്രേലി സേന. ഇവയടക്കം ഗാസ സിറ്റിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ഒട്ടേറെ ഗവൺമെന്‍റ് കെട്ടിടങ്ങൾ ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ഹമാസിന്‍റെ സൈനിക, പോലീസ് ഓഫീസർമാരുടെ ആസ്ഥാനവും ഇന്‍റലിജൻസ് വിഭാഗവും പ്രവർത്തിച്ചിരുന്ന കെട്ടിടം ഇസ്രേലി സേന പിടിച്ചെടുത്തു. ഹമാസിനുവേണ്ടി ആയുധങ്ങൾ വികസിപ്പിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്തിരുന്ന ഗാസൻ യൂണിവേഴ്സിറ്റിയിലെ എൻജിനിയറിംഗ് ഫാക്കൽറ്റി കെട്ടിടം, ഹമാസിന്‍റെ പരിശീലന കേന്ദ്രം, കമാൻഡ് സെന്‍റർ, ചോദ്യംചെയ്യൽ മുറി, തടവറകൾ തുടങ്ങിയവയും പിടിച്ചെടുത്തു. ഇസ്രേലി സേനയിലെ ഗൊലാനി ബ്രിഗേഡ് ഹമാസ് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിൽക്കുന്ന ചിത്രം ഇന്നലെ പുറത്തുവിട്ടിട്ടുണ്ട്. ഇസ്രേലി സേന ഹമാസ് പാർലമെന്‍റ് കെട്ടിടത്തിൽ നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  

ഹമാസുമായി നടക്കുന്ന പോരാട്ടത്തിൽ രണ്ടു സൈനികർകൂടി കൊല്ലപ്പെട്ടതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. ഗാസയിലെ ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഇസ്രേലി സൈനികരുടെ എണ്ണം ഇതോടെ 46 ആ‍യി. തെക്കൻ ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ്  ഇന്നലെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു.

article-image

dfdss

You might also like

  • Straight Forward

Most Viewed