വിപണിയിൽ ബെസ്റ്റ് സെല്ലറായി ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രം
വിപണിയിൽ ബെസ്റ്റ് സെല്ലറായി ടെസ്‍ല മേധാവി ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രം. ഒരാഴ്ച കൊണ്ട് ഒരു ലക്ഷത്തിനടുത്ത് കോപ്പിയാണ് വിറ്റഴിഞ്ഞത്. പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ വാൾട്ടർ ഐസക്സൺ ജീവചരിത്രം എഴുതിയിരിക്കുന്നത്. സെപ്തംബർ 16 വരെ 92,560 കോപ്പികളാണ് വിറ്റതെന്ന് ബുക്ക് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമായ സിർക്കാന ബുക്ക്‌സ്‌കാൻ സമാഹരിച്ച ഡാറ്റയെ ഉദ്ധരിച്ച് ലൈവ് മിന്‍റ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്‍റെ ജീവചരിത്രത്തിന് ശേഷം പുറത്തിറക്കിയ ആഴ്ചയിൽ തന്നെ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റുപോകുന്ന രണ്ടാമത്തെ പുസ്തകമാണ് മസ്‌കിന്‍റെ ജീവചരിത്രം. 2011 ൽ ഐസക്‌സണ്‍ തന്നെ രചന നിർവഹിച്ച സ്റ്റീവ് ജോബ്‌സിന്‍റെ ജീവചരിത്രം ആദ്യ ആഴ്ചയിൽ ഏകദേശം 3,83,000 കോപ്പികളാണ് വിറ്റത്. ടൈം മാഗസിന്റെ മുൻ എഡിറ്റർ−ഇൻ−ചീഫായ ഐസ്കസണ്‍ കോഡ് ബ്രേക്കർ, ലിയോനാർഡോ ഡാവിഞ്ചി, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ഐൻസ്റ്റൈൻ എന്നിവരുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. മസ്കിന്‍റെ വിവാഹം, കുട്ടികളുമായുള്ള ബന്ധം എന്നിവയുൾപ്പെടെ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തെക്കുറിച്ചും ജീവചരിത്രത്തിൽ പറയുന്നുണ്ട്.
പിതാവിന്‍റെ സ്വാധീനത്തെക്കുറിച്ചും സ്കൂൾ കാലത്ത് സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സ്കൂളിലെ ഏകനായ കുട്ടിയിൽ നിന്നും കോടീശ്വരനായ സംരംഭകനിലേക്കുള്ള അദ്ദേഹത്തിന്‍റെ രൂപാന്തരം പുസ്തകം എടുത്തുകാണിക്കുന്നു. 2022 ൽ ടെസ്‌ലയുടെ സ്റ്റോക്ക് ഷോർട്ടിംഗിനെച്ചൊല്ലി ബിൽ ഗേറ്റ്‌സുമായുള്ള തർക്കം ഉൾപ്പെടെ, മസ്‌കിന്‍റെ ഏറ്റുമുട്ടലുകൾ എന്നിവയും ഐസക്സൺ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പിതാവുമായി വലിയ അടുപ്പമില്ലാത്ത മസ്കും ഇറോൾ മസ്കുമായുള്ള വെല്ലുവിളി നിറഞ്ഞ ബന്ധത്തെക്കുറിച്ചും പുസ്തകത്തിൽ പറയുന്നു.
dfg

