ആഫ്രിക്കന്‍ യൂണിയന് ജി 20യിൽ‍ സ്ഥിര അംഗത്വം നൽ‍കി


ആഫ്രിക്കന്‍ യൂണിയന് ജി 20യിൽ‍ സ്ഥിര അംഗത്വം നൽ‍കി. ഇതോടെ ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ജി 20ലേക്ക് ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കുകയാണെന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇതിന് പിന്നാലെ യൂണിയന്‍ ഓഫ് കൊമോറോസിന്‍റെ പ്രസിഡന്‍റും ആഫ്രിക്കന്‍ യൂണിയന്‍ (എയു) ചെയർ‍പേഴ്‌സണുമായ അസലി അസൗമാനിയെ വേദിയിൽ‍ അദ്ദേഹത്തിനായി തയാറാക്കിയ ഇരിപ്പിടത്തിൽ‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ‍ സ്വീകരിച്ചു. 

ആഫ്രിക്കന്‍ യൂണിയന് ജി 20യിൽ‍ അംഗത്വം നൽ‍കാനുള്ള ഇന്ത്യയുടെ നിർ‍ദേശത്തിന് നേരത്തെ എതിർ‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് സമവായത്തിൽ‍ എത്തുകയായിരുന്നു. അതേസമയം റഷ്യ−യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും ജി 20 വേദിയിൽ‍ നടത്തിയ പ്രസംഗത്തിൽ‍ മോദി പരാമർ‍ശിച്ചു. കോവിഡിന് ശേഷം പല രാജ്യങ്ങള്‍ക്കുനിടയിലുള്ള വിശ്വാസരാഹിത്യം പ്രകടമാകുന്നുണ്ട്. കോവിഡിന് ശേഷമാണുണ്ടായ യുദ്ധവും ഈ വിശ്വാസരാഹിത്യം വർ‍ധിക്കാന്‍ ഇടയാക്കി. ഇത് പരിഹരിക്കാനുള്ള നടപടികള്‍ ജി 20 ഉച്ചകോടി കൈക്കൊള്ളണമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പേർ പരാമർ‍ശിക്കാതെയായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. 

article-image

xzdvxv

You might also like

  • Straight Forward

Most Viewed