ആസിയാൻ ഉച്ചകോടിക്ക് ജക്കാർത്ത വേദിയാകും
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനമായ ആസിയാൻ ഉച്ചകോടിക്ക് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്ത വേദിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുധനാഴ്‌ച ജക്കാർത്തയിൽ എത്തും. ഏഴ് വരെയാണ് ആസിയാൻ രാഷ്‌ട്രത്തലവൻമാരുടെ ഉച്ചകോടി. യുഎസ് പ്രസിഡന്റ് ജോ ബൈഡന് പകരം വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
മ്യാൻമറിലെ ആഭ്യന്തര കലഹം, ദക്ഷിണ ചൈനാകടലിലെ സംഘർഷം, സ്വതന്ത്ര വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, ആഗോള സുരക്ഷ തുടങ്ങിയവയെ മുൻനിർത്തിയുള്ള ചർച്ചകൾ ഉച്ചകോടിയിൽ നടന്നേക്കും. ചൈനീസ് പ്രധാനമന്ത്രി ലീ ചിയാങ്, റഷ്യൻ വിദേശമന്ത്രി സെർജി ലവ്‌റോവ് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.