വിവര സാങ്കേതിക ചോർച്ച ഭയന്ന് എഫ്−35 യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ നിന്ന് ഇസ്രായേലി പൈലറ്റുമാരെ നീക്കാൻ ഒരുങ്ങി യുഎസ്


വിവര സാങ്കേതിക ചോർച്ച ഭയന്ന് എഫ്−35 യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ നിന്ന് ഇസ്രായേലി പൈലറ്റുമാരെ യു.എസ് പ്രതിരോധ വകുപ്പും ഇന്റലിജൻസ് അധികൃതരും വിലക്കുകയാണെന്ന് റിപ്പോർട്ട്. ഇസ്രായേൽ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവര സുരക്ഷയിലും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും യു.എസ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിന്റെ ഫലമായാണ് നടപടിയെന്ന് ഇസ്രായേൽ പത്രമായ ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

ഇസ്രയേൽ എയർഫോഴ്സ് യു.എസ് തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്. തുടർന്ന് എഫ്−35 അദിർ വിമാനങ്ങളിൽ പൈലറ്റുമാരെ നിയോഗിക്കുന്നത് നിർത്തുകയും ചെയ്തു.  ഇന്റലിജൻസ് ശേഖരണത്തിനും ആക്രമണ ദൗത്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒറ്റ സീറ്റുള്ള, മൾട്ടി മിഷൻ സ്റ്റെൽത്ത് വിമാനമാണ് അദിർ യുദ്ധവിമാനം. കണ്ടെത്താനാകാത്ത ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള കമ്പാർട്ടുമെന്റുള്ള ഏക യുദ്ധവിമാനം കൂടിയാണിത്. എഫ്−35 അദിർ യുദ്ധവിമാനത്തിനും 85 മിൽയൺ മുതൽ 100 മില്യൺ ഡോളർ വരെയാണ് വില.

article-image

e587r8

You might also like

Most Viewed