ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസിക്ക് പരാതി


യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വി.സിക്ക് പരാതി നൽകി. 

മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ശമ്പള കുടിശ്ശിക വിവാദത്തിന് തൊട്ടുപിന്നാലെയാണ് വാഴക്കുല വിവാദവും ചിന്ത ജെറോമിനെതിരെ ഉയർന്നത്. അതേസമയം, വിവാദത്തിൽ പ്രതികരിക്കാൻ ചിന്താ ജെറോം തയ്യാറായില്ല. പ്രബന്ധം പരിശോധിച്ചശേഷം മറുപടി നൽകാമെന്നാണ് ചിന്തയുടെ വിശദീകരണം.

article-image

rydry

You might also like

Most Viewed