ചാൾ‍സ് രാജകുമാരനും പത്നിക്കും നേരെ മുട്ടയേറ്; 23 കാരൻ അറസ്റ്റിൽ


ചാൾ‍സ് രാജകുമാരനും ഭാര്യ കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധം. ഒറ്റയാൾ‍ പ്രതിഷേധം നടത്തിയ 23 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. യോർ‍ക്ക്‌ഷെയറിലെ ഔദ്യോഗിക രാജകീയ സന്ദർ‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയായിരുന്നു സംഭവം നടന്നത്. അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു യുവാവ് രാജാവിനെതിരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചത്. രാജാവിനെയും പത്‌നിയേയും അഭിവാദ്യം ചെയ്യാൻ നഗരത്തിലേക്കുള്ള പരമ്പരാഗത രാജകീയ പ്രവേശന കവാടമായ മിക്‌ലെഗേറ്റ് ബാറിൽ‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. അപ്പോഴായിരുന്നു ഒറ്റയാൾ‍ പ്രധിഷേധം അരങ്ങേറിയത്. എന്നാൽ‍ മുട്ടകളൊന്നും രാജാവിന്റെ ശരീരത്തിൽ‍ തട്ടിയില്ല. അതേസമയം രാജാവിനെയും രാജ്ഞിയേയും അവിടെ നിന്നുമാറ്റി. ഇരുവരും ഡോൺകാസ്റ്ററിലേക്ക് പുറപ്പെടുകയും ചെയ്തു. 

യോർ‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാർ‍ത്ഥിയായ യുവാവിനെ പബ്ലിക് ഓർ‍ഡർ‍ കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ‍ എടുത്തിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങൾ‍ കണ്ട് ഭയന്നുപോയതായും ഞെട്ടിപ്പിക്കുന്ന സംഭവാണ് നടന്നതെന്നും യോർ‍ക്ക് യൂണിവേഴ്‌സിറ്റി അറിയിച്ചു. ചില ശബ്ദങ്ങളും മുട്ടയേറും നടന്നതായി സംഭവത്തിന്റെ ദൃക്സാക്ഷിയും ബ്ലോസം സ്ട്രീറ്റ് ഗാലറിയുടെ ഉടമയുമായ സാക്ഷി കിം ഓൾ‍ഡ്ഫീൽഡ് പറഞ്ഞു. ദമ്പതികളുടെ വരവ് ആസ്വദിച്ച് കടയ്ക്ക് മുമ്പിൽ നിൽക്കുകയായിരുന്നു. ഇതിനിടയിൽ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പൊലീസിന്റെ പിടിയിൽ ഒരാൾ മുട്ടയുമായി നിൽക്കുന്നത് കണ്ടത്. അഞ്ചോളം മുട്ടകൾ‍ അയാൾ എറിഞ്ഞ് കഴി‍ഞ്ഞിരുന്നുവെന്നും അവർ പറ‍‍ഞ്ഞു.

article-image

്ഹിൂഗ

You might also like

Most Viewed