ഗായകനും റാപ്പറുമായ ആരോൺ കാർട്ടർ അന്തരിച്ചു


അമേരിക്കൻ ഗായകനും റാപ്പറുമായ ആരോൺ കാർട്ടർ (34) അന്തരിച്ചു. പ്രശസ്ത ബാൻഡായ ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലെ നിക്ക് കാർട്ടറിന്‍റെ ഇളയ സഹോദരനാണ് ആരോൺ.

ശനിയാഴ്ച രാവിലെ കാലിഫോർണിയയിലെ ലൻകാസ്റ്ററിലെ വീട്ടിൽ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബാക്ക്സ്ട്രീറ്റ് ബോയ്സിലൂടെയാണ് ആരോൺ പാട്ട് ജീവിതം ആരംഭിച്ചത്. പിന്നീട് സ്വന്തമായി പരിപാടികൾ അവതരിപ്പിച്ച് തുടങ്ങി.

90-കളുടെ അവസാനത്തിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്‍റെ നാല് ആൽബങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. ഇതിൽ ആദ്യത്തേത് അദ്ദേഹത്തിന് ഒമ്പത് വയസുള്ളപ്പോഴായിരുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിത മരണം

article-image

a

article-image

a

You might also like

  • Straight Forward

Most Viewed