പ്രളയം; ഫിലിപ്പീൻസിൽ മരിച്ചവരുടെ എണ്ണം 80 ആയി

കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഫിലിപ്പീൻസിൽ മരിച്ചവരുടെ എണ്ണം 80 ആയി. പ്രളയം രൂക്ഷമായ തെക്കൻ പ്രവിശ്യയിൽ ഇനിയും 31 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്.
പ്രളയത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നതായും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
sdhyfcx
േബ്ീഹ