ശ്രീലങ്കയെ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറ്റി പ്രഖ്യാപിച്ച് സർക്കാർ


സാന്പത്തിക തകർച്ചയിൽ നട്ടംതിരിയുന്ന ശ്രീലങ്ക “കുറഞ്ഞ വരുമാനമുള്ള’ രാജ്യങ്ങളുടെ പട്ടികയിൽ. അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് സാന്പത്തിക സഹായം ലഭിക്കാനുള്ള നീക്കമെന്ന നിലയിലാണ് ശ്രീലങ്കൻ കാബിനറ്റ് രാജ്യത്തിന്‍റെ സാന്പത്തിക നില ഔദ്യോഗികമായി താഴ്ന്ന നിലയിലേക്ക്(ലോ ഇൻകം) മാറ്റി പ്രഖ്യാപിച്ചത്.

ലോക ബാങ്ക് രേഖകളിൽ രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള പട്ടിക‌യിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്രമന്ത്രി ബന്ദുല ഗുണവർധനെ അറിയിച്ചു. നിലവിൽ വരുമാനപ്പട്ടികയിൽ “ലോവർ മിഡിൽ’ വിഭാഗത്തിലാണ് ശ്രീലങ്ക. നീക്കത്തെക്കുറിച്ച് ലോക ബാങ്ക് പ്രതികരണം നടത്തിയിട്ടില്ല.

കടുത്ത വിലക്കയറ്റം, ഇന്ധനക്ഷാമം, കാർഷികവളങ്ങളുടെ ദൗർലഭ്യം എന്നിവയുടെ പശ്ചാത്തലത്തിൽ 2022 സാന്പത്തിക വർഷം രാജ്യത്തിന്‍റെ ജിഡിപിയിൽ 8.7% കുറവ് രേഖപ്പെടുത്തുമെന്നാണ് ശ്രീലങ്കൻ സെൻട്രൽ ബാങ്ക് പ്രവചിച്ചിരിക്കുന്നത്.

article-image

xhcf

You might also like

  • Lulu Exchange
  • Straight Forward

Most Viewed