നിയമലംഘനം: കണ്ണൂരിൽ നാല് സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കി

കണ്ണൂരിലെ സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയെ തുടർന്ന് വ്യാപക നിയമലംഘനം കണ്ടെത്തിയ നാലു ബസുകളുടെ പെർമിറ്റ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. രണ്ടു ബസുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. 310 ബസുകളിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ 147 എണ്ണത്തിലും നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 147 ബസുകളിൽനിന്നായി ആകെ 52500 രൂപ പിഴയീടാക്കി.
തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിച്ചതിനു 29 ബസുകൾക്കും രൂപമാറ്റം വരുത്തിയതിന് നാലു ബസുകൾക്കും പിഴയിട്ടു. ടാക്‌സടയ്ക്കാതെ നിരത്തിലോടിയ ഒരു ബസിന് നോട്ടീസ് നൽകി. എയർഹോൺ ഘടിപ്പിച്ചതിന് 17 ബസുകൾക്കും സ്പീഡ് ഗവർണർ ഇല്ലാത്തതിന് രണ്ട് ബസുകൾക്കും പിഴയിട്ടെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
xh