സ്വകാര്യ ഹോട്ടലിനു റോഡിൽ‍ പാർ‍ക്കിംഗ് അനുവദിച്ചുകൊണ്ടുള്ള കരാർ തിരുവനന്തപുരം നഗരസഭ റദ്ദാക്കി


സ്വകാര്യ ഹോട്ടലിനു റോഡിൽ‍ പാർ‍ക്കിംഗ് അനുവദിച്ചുകൊണ്ടുള്ള വിവാദ കരാർ‍ റദ്ദാക്കി തിരുവനന്തപുരം നഗരസഭ. പൊതുമരാമത്ത് വകുപ്പിന്‍റെ റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ട് ദിവസം മുമ്പാണ് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിഷയത്തിൽ‍ റിപ്പോർ‍ട്ട് തേടിയത്. നഗരസഭയ്ക്ക് പിഡബ്ല്യുഡിയുടെ റോഡ് വാടകയ്ക്ക് നൽ‍കാൻ‍ അവകാശമില്ലെന്നാണ് ചീഫ് എൻ‍ജിനീയർ‍ റിപ്പോർ‍ട്ട് നൽ‍കിയത്. ഇതിനു പിന്നാലെയാണ് നഗരസഭ കരാർ‍ റദ്ദാക്കിയത്.

സെക്രട്ടേറിയറ്റിനടുത്തുള്ള തിരക്കേറിയ റോഡാണ് സ്വകാര്യ ഹോട്ടലിനു പാർ‍ക്കിംഗ് സൗകര്യത്തിനായി നഗരസഭ വാടകയ്ക്ക് നൽ‍കിയത്.

പാർ‍ക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കടയുടമ അപേക്ഷ നൽ‍കിയതോടെ കോർ‍പ്പറേഷനിലെ ട്രാഫിക് ഉപദേശക സമിതി യോഗം ചേർ‍ന്നാണ് റോഡ് വാടകയ്ക്ക് നൽ‍കാൻ തീരുമാനിച്ചത്. പ്രതിമാസം 5000 രൂപ വാടക ഇനത്തിൽ‍ ഈടാക്കിയിരുന്നു. ഹോട്ടലിനു മുന്നിൽ‍ മറ്റ് വാഹനങ്ങൾ‍ പാർ‍ക്ക് ചെയ്യാൻ ഹോട്ടലുടമ അനുവദിക്കാതിരുന്നതോടെ പല തവണ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെയാണ് സംഭവം ചർ‍ച്ചയായത്.

article-image

y6dru

You might also like

Most Viewed