മെക്സിക്കോയിൽ 57 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ


ദക്ഷിണ മെക്സിക്കോയിലെ ചിയാപസ് പട്ടണത്തിൽ കൗമാരക്കാരായ 57 സ്കൂൾ വിദ്യാർഥികൾക്ക് വിഷബാധയേറ്റു. ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയോടെയാണ് ചിയാപസിലെ ബോച്ചിൽ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് അപകടം സംഭവിച്ചത്. ക്ഷീണവും വിറയലും അനുഭവപ്പെ‌ട്ട കുട്ടികളെ സ്കൂളിൽ നിന്ന് സമീപത്തെ അശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മലിനജലവും മോശം ഭക്ഷണവും മൂലമാണ് അപകടം സംഭവിച്ചതെന്ന് ചിലർ സംശയം പ്രകടിപ്പിച്ചെങ്കിലും വിഷബാധയേൽക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

കൊക്കെയ്ൻ ഉപയോഗം മൂലമാണ് കുട്ടികൾക്ക് വിഷബാധയുണ്ടായതെന്ന് ആരോപണം ഉയർന്നെങ്കിലും ഇത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ലഹരിമരുന്ന് ഉപയോഗം സംശയിച്ച് 15 പേരെ ടോക്സിക്കോളജി പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ നെഗറ്റീവ് ഫലമാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചിയാപസ് സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഭക്ഷ്യവിഷബാധ കേസാണിത്. സംഭവം വിവാദമായതോടെ കുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ അങ്കണത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

article-image

shj

You might also like

  • Lulu Exchange
  • Straight Forward

Most Viewed