നടുറോഡിൽ കത്തിക്കുത്ത്; പിടിച്ചുമാറ്റി നടൻ ദേവ് പട്ടേൽ


നടുറോഡിൽ നടന്ന കയ്യാങ്കളി തടഞ്ഞ് നടൻ ദേവ് പട്ടേൽ. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിലെ കൺവീനിയൻസ് സ്റ്റോറിന് മുന്നിലാണ് സംഭവം.

ഒരു സ്ത്രീയും പുരുഷനും തമ്മിൽ വഴക്ക് നടക്കുകയും അത് കത്തിക്കുത്തിലേക്ക് കടന്നപ്പോഴായിരുന്നു നടന്റെ ഇടപെടൽ.

സംഭവത്തിനിടയിൽ പുരുഷന് നെഞ്ചിൽ കുത്തേൽക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഘർഷം കണ്ടപ്പോൾ ദേവ് പട്ടേൽ സ്വാഭാവികമായി പ്രതികരിക്കുകയായിരുന്നു എന്ന് നടന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

'ദേവ് പട്ടേലും സുഹൃത്തുക്കളും ഒരു വാക്കേറ്റത്തിന് സാക്ഷ്യം വഹിച്ചു. ദേവ് ഉടൻ സ്വാഭാവികമായി പ്രതികരിക്കുകയും കത്തിക്കുത്ത് തടയാൻ ശ്രമിക്കുകയും 
ചെയ്‌തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed