കെനിയയിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് 34 മരണം


കെനിയയിൽ ബസ് നിയന്ത്രണംവിട്ട് പാലത്തിൽനിന്ന് പുഴയിലേക്ക് വീണ് 34 പേർ മരിച്ചു. രാജ്യത്തിന്റെ മധ്യമേഖലയിലെ തരാക നിതിയിൽ ഞായറാഴ്ച വൈകീട്ടാണ് ദുരന്തം. ബസ് മെറുവിൽനിന്ന് തുറമുഖ നഗരമായ മൊംബാസയിലേക്ക് പോകുകയായിരുന്നു. പാലത്തിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണ ബസ് പൂർണമായി തകർന്നു.

രണ്ട് പെൺകുട്ടികളും 14 സ്ത്രീകളും 18 പുരുഷന്മാരുമാണ് ദുരന്തത്തിനിരയായത്. 11 പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. ബ്രേക്ക് തകരാറിലായതാണ് അപകടം വരുത്തിയതെന്ന് കരുതുന്നു. സംഭവത്തെത്തുടർന്ന് കമ്പനിക്കു കീഴിലെ എല്ലാ ബസുകളും തൽക്കാലം പ്രവർത്തനം നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്. റോഡപകടങ്ങൾ തുടർക്കഥയായ കെനിയയിൽ 2021ൽ 4,579 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്.

You might also like

Most Viewed