മാർ‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഫ്രാൻസിസ് മാർ‍പാപ്പ


ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം താൻ ഒഴിയാനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങൾ‍ തള്ളി ഫ്രാൻസിസ് മാർ‍പാപ്പ. അന്താരാഷ്ട്ര വാർ‍ത്താ ഏജൻസിയായ റോയിട്ടേഴ്‌സിന് നൽ‍കിയ അഭിമുഖത്തിലാണ് ഫ്രാൻ‍സിസ് മാർ‍പാപ്പ ഈ ആഭ്യൂഹങ്ങൾ‍ തെറ്റാണെന്ന് വ്യക്തമാക്കിയത്. മാർ‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. ചുമതലകൾ‍ നിർ‍വഹിക്കാൻ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാൽ‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സിൽ‍ വന്നിട്ടേയില്ല മാർ‍പാപ്പ പറഞ്ഞു.

ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കാൽമുട്ട് വേദന കാരണം മാർപാപ്പ അടുത്തിടെ വീൽചെയറിൽ പൊതുവേദികളിൽ എത്തിയിരുന്നു. ചില വിദേശയാത്രകൾ അദ്ദേഹം അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെ മാർപാപ്പ അനാരോഗ്യം കാരണം പദവി ഒഴിയുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed