അമേരിക്കയിൽ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്; ആറ് മരണം


അമേരിക്കയിലെ ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരേഡിനിടെയുണ്ടായ വെടിവയ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരേഡ് ആരംഭിച്ച് 10 മിനിറ്റിനു ശേഷമാണ് വെടിവയ്പുണ്ടായത്. 20 തവണ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ ആയി. റോബർട്ട് ക്രിമോ എന്ന ഇരുപത്തിരണ്ടുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ആയുധധാരിയാണെന്നും വളരെ അപകടകാരിയാണെന്നും പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ആളുകൾ ചിതറിയോടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്തെ ആഘോഷ പരിപാടികൾ നിർത്തിവച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed