ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു


മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ ആണ് അപകടത്തിൽ പെട്ടത്. സ്പെയിനിലെ മയ്യോർക്കയിൽ താരത്തിൻ്റെ വീട്ടിൽ വച്ചായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ വീടിൻ്റെ ഗേറ്റ് ഇടിച്ചുതെറിപ്പിച്ചു.

അപകടം നടക്കുമ്പോൾ താരം കാറിലുണ്ടായിരുന്നില്ല. താരത്തിൻ്റെ ഒരു ജീവനക്കാരനാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാറിൻ്റെ മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അവധിക്കാലം ആഘോഷിക്കുന്നതിനായാണ് ക്രിസ്റ്റ്യാനോ പോർച്ചുഗലിൽ നിന്ന് സ്പെയിനിൽ എത്തിയത്. തൻ്റെ കാർ പോർച്ചുഗലിൽ നിന്ന് താരം മയ്യോർക്കയിൽ എത്തിക്കുകയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed