അമേരിക്കയിലെ വെടിവയ്പ്; ഗുരുതര പരിക്കേറ്റ കൗമാരക്കാരൻ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരൻ കൊല്ലപ്പെട്ടു.
ഞായറാഴ്ച രാത്രിയിൽ വാഷിംഗ്ടൺ ഡിസിയിലെ ജൂൺടീൻത് മ്യൂസിക് കൺസേർട്ടിനിടെയാണ് ആക്രമണം നടന്നത്.
വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമിയെ പിടികൂടാൻ സാധിച്ചില്ല. ഇവരുടെ നില ഗുരുതരമല്ലെന്ന് മെട്രോപൊളിറ്റൻ പോലീസ് ചീഫ് റോബർട്ട് ജെ. കോണ്ടി പറഞ്ഞു.
