അമൻദീപ് സിംഗ് ഗിൽ യുഎൻ സെക്രട്ടറി ജനറലിന്‍റെ പ്രതിനിധി

യുണൈറ്റഡ് നേഷൻസ്: ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറലിന്‍റെ സാങ്കേതികവിദ്യാ വിഭാഗത്തിലെ പ്രതിനിധിയായി മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനായ അമൻദീപ് സിംഗ് ഗില്ലിനെ നിയമിച്ചു.ഡിജിറ്റൽ സാങ്കേതികവിദ്യയിലെ പ്രാവീണ്യം കണക്കിലെടുത്താണു നിയമനമെന്ന് യുഎൻ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ ജനീവയിലെ ഡിജിറ്റൽ ഹെൽത്ത്-ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഗവേഷണ പദ്ധതിയായ ഐ-ഡയറിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണു ഗിൽ.
ജനീവയിലെ നിരാധുധീകരണ ഉച്ചകോടിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി (2016-18), യുഎൻ സെക്രട്ടറി ജനറലിന്‍റെ ഡിജിറ്റൽ കോർപറേഷൻ ഉന്നതാധികാര സമിതി എക്സിക്യുട്ടിവ് ഓഫീസർ, കോ-ലീഡ് (2018-19) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2017 മുതൽ 18 വരെ സ്വയം നിയന്ത്രിത ആയുധ സംവിധാനങ്ങളിൽ നിർമിതബുദ്ധിയുടെ സ്വാധീനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിലും ഇദ്ദേഹം പങ്കാളിയായി. 1992 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണു ഗിൽ.