കാഷ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കാഷ്മീരില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍നിന്ന് വെടിക്കോപ്പുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
ജുനൈദ് ഷീര്‍ഗോജ്രി ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. കഴിഞ്ഞ മെയ് 13 ന് സൈന്യവുമായി ഭീകരര്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഇയാള്‍ക്കും പങ്കുണ്ടായിരുന്നു. അന്ന് നടന്ന ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടലില്‍ നേരത്തെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു.