യുക്രൈൻ അധിനിവേശത്തെ എതിർക്കുന്ന റഷ്യക്കാർ ‘വഞ്ചകരാ’ണെന്ന് പുടിൻ
യഥാർഥ രാജ്യസ്നേഹികളെയും ഒറ്റുകാരെയും കണ്ടെത്താൻ റഷ്യക്കാർക്കാകുമെന്നും യുക്രൈൻ അധിനിവേശത്തെ എതിർക്കുന്ന റഷ്യക്കാർ ‘വഞ്ചകരാ’ണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. വിമർശകരെ കൊതുകുകളെന്നാണ് പുടിൻ വിശേഷിപ്പിച്ചത്. ആഭ്യന്തരപ്രശ്നങ്ങളുണ്ടാക്കാൻ ഒറ്റുകാരെ പാശ്ചാത്യരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ സർവനാശമാണ് ഇവരുടെ ലക്ഷ്യമെന്നും പുടിൻ കൂട്ടിച്ചേർത്തു.
രാജ്യദ്രോഹികളാണെന്ന് തെളിഞ്ഞ ഒട്ടേറെപ്പേർ റഷ്യയിലുണ്ടെന്നും ഇവർ എത്രയും വേഗം ജോലിയുപേക്ഷിച്ച് രാജ്യം വിടണമെന്നും റഷ്യൻ സർക്കാരിന്റെ വക്താവ് ദമിത്രി പെസ്കോവ് പറഞ്ഞു.
യുക്രൈനിലെ സൈനിക നടപടിയെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്ക് 15 കൊല്ലംവരെ തടവുശിക്ഷ നൽകുന്ന നിയമം രാജ്യത്ത് കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം വിദേശത്തു കഴിയുന്ന റഷ്യൻ ബ്ലോഗർ വെറോണിക്ക ബെലോറ്റ്‌സെർകോവ്സ്കയ അടക്കമുള്ളവർക്കെതിരേ കേസെടുത്തിട്ടുണ്ട്.

