നാസാദ്വാരത്തിൽ പല്ല് വളരുന്നു ; വർഷങ്ങളായി ശ്വസിക്കാൻ ബുദ്ധിമുട്ടി യുവാവ്
വലത് നാസാദ്വാരത്തിൽ 15 മില്ലിമീറ്റർ വലിപ്പത്തിൽ പല്ല് വളരുന്നതിനാൽ ശ്വസിക്കാൻ ബുദ്ധിമുട്ടി യുവാവ്. ന്യൂയോർക്കിലെ മൗണ്ട് സിനൈ ഹോസ്പിറ്റലിലാണ് ശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് 38 വയസുള്ള യുവാവ് ചികിത്സയ്ക്ക് എത്തിയത്. വിഗഗ്ദമായ പരിശോധനയിലാണ് ഇയാളുടെ നാസാദ്വാരത്തിൽ പല്ലിന്റെ വളർച്ച കണ്ടെത്തുന്നത്. വളർഷങ്ങളായി ഇയാൾക്ക് കൃത്യമായി ശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇയാളുടെ മുഖത്തിനോ മൂക്കിന്റെ ഭാഗങ്ങളിലോ പല്ലിന്റെ വളർച്ചയുമായി ബന്ധപ്പെട്ട യാതൊരു വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല എന്നത് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയിരുന്നു. ഓറൽ, മാക്‌സിലോഫേഷ്യൽ സർജൻമാരായ സാഗർ ഖന്നയും മൈക്കിൾ ടർണറും ഒരു റൈനോസ്കോപ്പി നടത്തിയാണ് പല്ല് വളരുന്നത് കണ്ടെത്തിയത്. തുടർന്ന് സർജറി നടത്തി ഇയാളുടെ മൂക്കിൽ വളരുന്ന പല്ല് നീക്കം ചെയ്തു. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്നും 2019 ൽ ഗന്ധം നഷ്ടപ്പെട്ട് ചികിത്സയ്ക്ക് എത്തിയ ഒരാളുടെയ മൂക്കിൽ ഇത്തരത്തിലുള്ള പല്ല് വളരുന്നത് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

