ഒമിക്രോൺ വ്യാപനം : ഗ്രാമി അവാർഡ് നിശ മാറ്റിവെച്ച് സംഘാടകർ


കോവിഡ് വ്യാപനത്തെ തുടർന്ന് ഗ്രാമി അവാർഡ് നിശ സംഘാടകർ മാറ്റിവെച്ചു. ജനുവരി 31ന് ലോസ് ആഞ്ചൽസ് ഡൗൺടൗണിലെ അരീനയിലാണ് അവാർഡ് നിശ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി ഉടൻ തന്നെ അറിയിക്കുന്നമെന്ന് സംഘാടകർ പറഞ്ഞു. അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് റെക്കോർഡിംഗ് ആർട്സ് ആൻഡ് സയൻസാണ് ഗ്രാമി പുരസ്കാരം നൽകുന്നത്.

സംഗീത ലോകത്ത് കഴിവ് തെളിയിച്ചവർക്കാണ് ഈ അവാർഡ് ലഭിക്കുക. നവംബർ മാസത്തിൽ നാമനിർദ്ദേശ പട്ടിക പുറത്തു വന്നിരുന്നു. പിയാനോസ്റ്റും ബാൻഡ് ലീഡറുമായ ജോൺ ബാറ്റിസ്റ്റെ , ഒലിവിയ റോഡ്രിഗോ, ടോണി ബെന്നെറ്റ് എന്നിവരുടെ പേരുകൾ നാമനിർദ്ദേ പട്ടികയിൽ വന്നിട്ടുണ്ട്. കഴിഞ്ഞ വർഷവും കോവിഡിനെ തുടർന്ന് അവാർഡ് നിശ മാറ്റിവെച്ചിരുന്നു. വലിയ ജനക്കൂട്ടത്തെ ഒഴിവാക്കി റെക്കോർഡ് വീഡിയോകൾ വച്ചാണ് കഴിഞ്ഞ വർഷം അവാർഡ് നിശ നടത്തിയത്. കോവിഡിനെ തുടർന്ന് പാർക് സിറ്റിയിൽ നടത്താനിരുന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ഓൺലൈനിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ ഞായറാഴ്ച നടത്താനിരുന്ന ക്രിട്ടിക്സ് ചോയ്സ് അവാർഡും അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി സംഘാടകർ പ്രഖ്യാപിച്ചു.

You might also like

Most Viewed