ദക്ഷിണകൊറിയൻ മുൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻ ഹെയ്ക്ക് പൊതുമാപ്പ്

സിയൂൾ
അഴിമതിക്കേസിൽ 22 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദക്ഷിണകൊറിയൻ മുൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂൻ ഹെയ്ക്ക് പ്രസിഡന്‍റ് മൂൺ ജെ പൊതുമാപ്പ് നൽകി. 2018ൽ അധികാര ദുർവിനിയോഗം നടത്തിയ പാർക്ക് കഴിഞ്ഞവർഷം അധികാരത്തിൽനിന്നു പുറത്താക്കിയിരുന്നു. ദക്ഷിണ കൊറിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്‍റാണ് പാർക്ക്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ടശേഷം അധികാരത്തിൽനിന്നു പുറത്താകുന്ന ആദ്യത്തെ പ്രസിഡന്‍റുമാണ്.
ദക്ഷിണകൊറിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ഹാൻ മിയോംഗ് സൂക്കിനെയും അഴിമതിക്കേസിൽ 2015 മുതൽ 2017 വരെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. അവർക്കും സർക്കാർ പൊതുമാപ്പ് നൽകി.