ലൂയിസ് ഹാമിൽട്ടന് സർ പദവി നൽകി ആദരിച്ച് ഗ്രേറ്റ് ബ്രിട്ടൺ
ലണ്ടൻ: ഫോർമുല വണ്ണിൽ ഏഴു തവണ ചാന്പ്യനായ ലൂയിസ് ഹാമിൽട്ടന് സർ പദവി നൽകി ആദരിച്ച് ഗ്രേറ്റ് ബ്രിട്ടൺ. ബ്രിട്ടീഷ് രാജകുമാരൻ ചാൾസിൽ നിന്ന് ലൂയിസ് ഹാമിൽട്ടൺ നൈറ്റ് വുഡ് പദവി സ്വീകരിച്ചു. ബുധനാഴ്ചയാണ് മോട്ടോർ സ്പോർട്സ് രംഗത്തെ നേട്ടങ്ങൾക്ക് വിൻഡ്സർ കൊട്ടാരത്തിൽ വച്ച് ആദരം നൽകിയത്.
അമ്മ കാർമെന്നിനൊപ്പമാണ് അംഗീകാരം സ്വീകരിക്കാനായി ലൂയിസ് ഹാമിൽട്ടണ്‍ വിൻഡ്സർ കൊട്ടാരത്തിലെത്തിയത്. നൈറ്റ് വുഡ് പദവി ലഭിക്കുന്ന നാലാമത്തെ എഫ് വൺ ഡ്രൈവറാണ് ലൂയിസ് ഹാമിൽട്ടൺ. 2009ൽ ഹാമിൽട്ടണ് മെന്പർ ഓഫ് ബ്രിട്ടീഷ് എംപയർ പദവി നൽകിയിരുന്നു.
