ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഫ്ളോറസ് ദ്വീപിന് സമീപം വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളുണ്ടെന്നാണ് സൂചന.
2004 ഡിസംബറിൽ ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകന്പം വൻ സുനാമിക്ക് കാരണമായിരുന്നു. വടക്കുപടിഞ്ഞാറൻ സുമാത്ര തീരത്താണ് റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധിപ്പേർ മരണപ്പെടുകയും ചെയ്തിരുന്നു.