ഹമാസിനെ അംഗീകരിക്കാത്ത ഇസ്രായേൽ എം.പിമാർക്ക് ശമ്പളമില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
ഷീബ വിജയൻ
ജറുസലേം: ഹമാസിനെ ഭീകരസംഘടനയായി അംഗീകരിക്കാൻ വിസമ്മതിക്കുകയോ ആ പദവിയെ ചോദ്യം ചെയ്യുകയോ ചെയ്യുന്ന എം.പിമാരുടെ പാർലമെന്ററി അവകാശങ്ങളും ശമ്പളവും റദ്ദാക്കുന്ന ബില്ലിന് ഇസ്രായേൽ പാർലമെന്റായ നെസെറ്റ് ബുധനാഴ്ച പ്രാഥമിക അംഗീകാരം നൽകി. ലിക്കുഡ് എം.പി ഒഫീർ കാറ്റ്സ് കൊണ്ടുവന്ന ബില്ലിനെ 48 എം.പിമാർ പിന്തുണച്ചപ്പോൾ എതിർത്ത് വോട്ടുകളൊന്നും വീണില്ല.
ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള ചേഞ്ച് ബ്ലോക്ക് സഖ്യവും അറബ് പാർട്ടികളും വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. നിലപാട് തിരുത്തുന്നത് വരെ നിയമസഭാംഗങ്ങളെ ശമ്പളത്തിൽ നിന്നും ആനുകൂല്യങ്ങളിൽ നിന്നും വിലക്കുന്നതാണ് ബിൽ. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലും വോട്ടെടുപ്പ് മുന്നോട്ടുപോയി.
ഐസൻകോട്ടിന്റെ സഖ്യത്തിലെ നാല് പാർട്ടികളിലെ അംഗങ്ങളും യുണൈറ്റഡ് അറബ് ലിസ്റ്റ്, ജോയിന്റ് ലിസ്റ്റ് എന്നീ അറബ് പാർട്ടികളിലെ അംഗങ്ങളും ബഹിഷ്കരണത്തിൽ പങ്കെടുത്തു. ഇത് രാഷ്ട്രീയ പ്രഹസനമാണെന്ന് യാഷർ പാർട്ടി കുറ്റപ്പെടുത്തി.
dsadsdasds


