കോവിഡ് ആശങ്ക; ബെയ്ജിംഗിലെ വിവിധയിടങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു


ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. ബെയ്ജിംഗിലെ ചായോയാംഗിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതിന്‍റെ പശ്ചാത്തലത്തിൽ ബെയ്ജിംഗിലെ വിവിധയിടങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സന്പർക്കത്തിലൂടെയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് സ്ഥിരീകരിച്ചയാളുമായി സന്പർക്കം പുലർത്തിയയാൾ ഡോംഗ് ചംഗിലെ റഫ്ൾസ് സിറ്റി മാൾ സന്ദർശിച്ചതിനാൽ‍ അധികൃതർ‍ മാൾ‍ അടപ്പിക്കുകയും ചെയ്തു.

You might also like

  • Straight Forward

Most Viewed